Kanikanum Neram Malayalam Lyrics
0Kanikanum Neram Malayalam Lyrics. കണികാണും നേരം കമലനേത്രന്റെ is a beautiful Malayalam Devotional Song dedicated to Lord Krishna in child form. This lovely Sree Krishna song was composed by 16th century Malayalam poet Poonthanam, a famous devotee of Guruvayurappan of Guruvayur Temple.
കണികാണും നേരം
രചന: പൂന്താനം നമ്പൂതിരി
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം… ഭഗവാനേ!
നരകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ
മലർമാതിൻ കാന്തൻ, വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ… കണികാണാൻ
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ… കണികാണാൻ
ഗോപസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണാ… കണികാണാൻ
എതിരെ ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-
സ്മിതവും തൂകി വാ… കണികാണ്മാൻ
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം… ഭഗവാനേ!